Monday, June 14, 2021
Home Gulf Saudi Arabia റിയാദിലെ ജിസിസി ഉച്ചകോടിക്ക് ഗള്‍ഫ് നേതാക്കളെ ക്ഷണിച്ച് സല്‍മാന്‍ രാജാവ്

റിയാദിലെ ജിസിസി ഉച്ചകോടിക്ക് ഗള്‍ഫ് നേതാക്കളെ ക്ഷണിച്ച് സല്‍മാന്‍ രാജാവ്

റിയാദ്: അടുത്ത വര്‍ഷം ജനുവരി 5ന് റിയാദില്‍ നടക്കുന്ന 41ാമത് ജിസിസി ഉച്ചകോടിയിലേക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഗള്‍ഫ് രാജ്യങ്ങളുടെ തലവന്മാരെ ക്ഷണിച്ചു. ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് അല്‍ ഹജ്‌റഫ് മുഖേനയാണ് സല്‍മാന്‍ രാജാവ് ക്ഷണക്കത്തുകള്‍ അയച്ചത്. യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശെയ്്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം എന്നിവര്‍ ആദ്യ ക്ഷണം ലഭിച്ചവരില്‍പ്പെടുന്നു.

നിലവിലുള്ള പ്രത്യേക സാഹചര്യത്തിലും ജിസിസി ഉച്ചകോടി മുടക്കമില്ലാതെ നടക്കുന്ന അതിന്റെ കരുത്താണ് വിളിച്ചറിയിക്കുന്നതെന്നും അംഗരാജ്യങ്ങളുടെ ഐക്യത്തില്‍ അത് പ്രതിജ്ഞാബദ്ധമാണെന്നും ഡോ. അല്‍ ഹജ്‌റഫ് പറഞ്ഞു.
King Salman invites Gulf leaders for Riyadh summit

Most Popular