Saturday, May 15, 2021
Home Gulf Saudi Arabia റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്

റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്

റിയാദ്: ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ രാജ്യം നടത്തിയ വലിയ പരിശ്രമങ്ങള്‍ വിജയിച്ചെന്നും എല്ലാവരും ആരോഗ്യസുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിക്കുകയും വാക്സിന്‍ സ്വീകരിക്കാന്‍ മുമ്പോട്ട് വരികയും വേണമെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ മക്കയും മദീനയും സന്ദര്‍ശിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.

Most Popular