Wednesday, July 28, 2021
Home Gulf Saudi Arabia കൊല്ലം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

കൊല്ലം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി. കൊല്ലം ആയൂര്‍ ഇളമാട് പഞ്ചായത്തിലെ പറങ്കിമാംവിള വീട്ടില്‍ അബൂബക്കര്‍ (44) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന അബൂബക്കര്‍ അവസാനമായി ഏഴ് മാസം മുമ്പാണ് നാട്ടില്‍ വന്നു പോയത്.

മാതാവ്: ലൈല ബീവി. ഭാര്യ: ഹസീന. മക്കള്‍: അല്‍സാബിത്ത്, അല്‍ഷിറാസ്. ഖബറടക്ക നടപടികളുമായി മലപ്പുറം ജില്ല റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.

(ഈ വാര്‍ത്ത നേരത്തേ മറ്റൊരു വാര്‍ത്തയോടൊപ്പം കൊവിഡ് എന്ന രീതിയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. പിശക് പറ്റിയതില്‍ ഖേദിക്കുന്നു)

Most Popular