Sunday, August 1, 2021
Home Gulf Saudi Arabia കൊല്ലം സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കൊല്ലം സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഖമീസ് മുശൈത്ത്: കൊല്ലം സ്വദേശി സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ മരിച്ചു. പള്ളിമുക്ക് തട്ടാമല ലിംറയില്‍ അബ്ദുല്‍ ഖരീം പാത്തുമ്മ ദമ്പതികളുടെ മകന്‍ ഷംസുദ്ദീനാണ് ഹൃദയാഘാതം മൂലം മരിച്ചത്. ബല്ലസ്മാര്‍ ജനറല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം.

ഖമീസ്മുശൈത്തില്‍ ടാക്സി ഡ്രൈവര്‍ ആയിരുന്നു. നേരത്തെ കോവിഡ് ബാധിതന്‍ ആയിരുന്നു. പിന്നീട് നെഗറ്റീവ് ആയെങ്കിലും ഹോസ്പിറ്റലില്‍ ആയിരുന്നു. ആദ്യം ഖമീസ് മുശൈത്ത് ജനറല്‍ ഹോസ്പിറ്റലിലും പിന്നീട് അസീര്‍ മെഡിക്കല്‍ കോളജിലും തുടര്‍ ചികില്‍സക്കായി ബല്ലസ്മാര്‍ ജനറല്‍ ഹോസ്പിറ്റലിലേയ്ക്കും മാറ്റുകയായിരുന്നു. ഭാര്യ: റസീന. മക്കള്‍: ജസ്ന, മുഹമ്മദ് ജസീം.


 

Most Popular