Sunday, July 25, 2021
Home Gulf Saudi Arabia കൊല്ലം സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചുമരിച്ചു

കൊല്ലം സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചുമരിച്ചു

ഖമീസ് മുശൈത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സ്വദേശി വെളിയത്ത് സൈനുദ്ധീന്‍ (65) ആണ് മരിച്ചത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ ഖമീസ് മുശൈത്ത് അല്‍ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതും ന്യൂമോണിയ ബാധയും കാരണം ഞായറാഴ്ച രാവിലെ ആറ് മണിക്കായിരുന്നു അന്ത്യം. 33 വര്‍ഷമായി ഖമീസ് മുശൈത്തിലെ എം അഹ്‌ലി ആശുപത്രിക്കു സമീപം മിനി മാര്‍ക്കറ്റ് ഷോപ്പ് നടത്തിവരികയായിരുന്നു.

കുടുംബം ഖമീസിലുണ്ട്. ഭാര്യ: സീനത്ത്. മക്കള്‍: സബീന, സല്‍മ, സാമിയ (ജിദ്ദ). മരുമക്കള്‍: സുനില്‍ അഹ്മദ്, അബ്ദുള്‍ഹക്കീം (നജ്റാന്‍) ജാസിം (ജിദ്ദ). അല്‍ഹയാത്ത് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം ഖമീസ് മുശൈത്തില്‍ കബറടക്കും.


 

Most Popular