Thursday, July 29, 2021
Home Gulf Saudi Arabia കോവിഡ് ഭീതി; സൗദിയില്‍ കൊല്ലം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോവിഡ് ഭീതി; സൗദിയില്‍ കൊല്ലം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ കൊല്ലം സ്വദേശിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തേവലക്കര സ്വദേശി ഗോപാല കൃഷ്ണന്‍ (55) ആണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദേഹത്തിന് പനിയുണ്ടായിരുന്നു. കോവിഡാണെന്ന ഭയം കാരണം ഇദ്ദേഹം മാനസിക വിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സുഹൃത്തിനെ പ്രഭാത ഭക്ഷണം വാങ്ങാന്‍ അയക്കുകയും സുഹ്യത്ത് തിരികെ വന്നപ്പോള്‍ ഗോപാല ക്യഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയുമായിരുന്നു. പ്രാഥമിക നടപടികള്‍ സ്വീകരിച്ച് മൃതദേഹം കിംഗ് ഖാലിദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

30 വര്‍ഷമായി കുടിവെള്ള ടാങ്കര്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഭാര്യ: സീമ. മക്കള്‍: ആദിത്യന്‍, അര്‍ച്ചന.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം വളന്റിയര്‍മാരായ ഷിനുഖാന്‍ പന്തളം, നൗഷാദ് കൊല്ലം, നൗഫല്‍ എരുമേലി തുടങ്ങിയവര്‍ തുടര്‍നടപടികളുമായി രംഗത്തുണ്ട്.


 

Most Popular