Saturday, July 24, 2021
Home Gulf Saudi Arabia സൗദിയില്‍ മലയാളി ലോറിയില്‍ തൂങ്ങി മരിച്ചനിലയില്‍

സൗദിയില്‍ മലയാളി ലോറിയില്‍ തൂങ്ങി മരിച്ചനിലയില്‍

ബുറൈദ: കൊല്ലം കുഴിമതിക്കാട് സ്വദേശിയെ ബുറൈദയില്‍ ട്രെയ്‌ലറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഴങ്ങാല പെപ്പിലംവിള ശശിധരന്‍ രമണി ദമ്പതികളുടെ മകന്‍ ശരത് (29)നെയാണ് ദമാം ഹഫര്‍ അല്‍ ബാത്തിന്‍ റോഡിലെ കിബ്ബയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു വര്‍ഷമായി ശരത് സൗദിയിലെ അല്‍ ഹനൂഫ് ഫര്‍ഹാന്‍ അല്‍ദോസരി എന്ന കമ്പനിയില്‍ ട്രക്ക് ഡ്രൈവര്‍ ജോലിയില്‍ പ്രവേശിച്ചിട്ട്. ഇതു വരെ നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്. ഏക സഹോദരി ശരണ്യ.

ശരത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള ശ്രമം നടത്തുമെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.


 

Most Popular