Sunday, June 20, 2021
Home News Kerala കോവിഡ്19: ബിസിനസ് തകര്‍ന്ന പ്രവാസികളെ സര്‍ക്കാര്‍ പുനരധിവസിപിക്കണം

കോവിഡ്19: ബിസിനസ് തകര്‍ന്ന പ്രവാസികളെ സര്‍ക്കാര്‍ പുനരധിവസിപിക്കണം

ജിദ്ദ: വലിയ മുതല്‍ മുടക്കില്‍ ഗള്‍ഫില്‍ ചെറുകിടസംരഭങ്ങള്‍ തുടങ്ങുകയും, കോവിഡ് പ്രതിസന്ധി കാരണം പൂട്ടേണ്ടി വരുകയും ചെയ്ത പ്രവാസി കച്ചവടക്കാര്‍ക്ക് പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ലോണെടുത്തും കടങ്ങള്‍ വാങ്ങിയും ചിട്ടി പിടിച്ചുകൊണ്ടുമാണ് ചെറുകിട സംരങ്ങള്‍ പലരും ആരംഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകള്‍ അടക്കമുള്ള പല സ്ഥാപനങ്ങളും അടച്ചിടേണ്ടി വന്നിട്ടുണ്ട്. സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് വിധേയമായി ഇത്തരം പല സ്ഥാപനങ്ങളും കൂടുതലായും നടത്തിയിരുന്നത് മലയാളികളാണ്. പ്രതിസന്ധിയിലായ ഇവര്‍ക്ക് മാനസികമായും സാമ്പത്തികമായും സഹായങ്ങള്‍ നല്‍കിയില്ലെങ്കില്‍ പല കുടുംബങ്ങളും തകര്‍ന്ന് പോകും.

യാത്രാ വിലക്കിന് മുമ്പ് നാട്ടില്‍ വരുകയും, കോവിഡ് പശ്ചാതലത്തില്‍ തിരിച്ചുപോവാന്‍ സാധിക്കാതെ വരുകയും ചെയ്തതിനാല്‍, സ്ഥാപനങ്ങള്‍ അന്യാതീനപ്പെടുകയോ തകര്‍ന്നു പോവുകയോ ചെയ്തവരും ഈ കൂട്ടത്തിലുണ്ട്. കടങ്ങള്‍ വീട്ടാന്‍ നിര്‍വ്വാഹമില്ലാതെ പ്രയാസപ്പെടുകയാണ് പലരും. നാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ വലിയ പങ്കു വഹിച്ചിരുന്ന ഇവരെ സഹായിക്കാനും പുനരധിവസിപ്പിക്കുവാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഐ സി എഫ് നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ദീര്‍ഘകാലം സ്വകാര്യ പൊതു മെഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് തിരിച്ചു പോവാന്‍ സാധിക്കാതെ നാട്ടില്‍ കുടുങ്ങിയവര്‍ക്ക് സേവനാന്ത്യ ഉപഹാരമായി വലിയ സംഖ്യകള്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കാനുണ്ട്. ഭാവി കരുപിടിപ്പിക്കുവാന്‍ കരുതി വെച്ച ഈ സംഖ്യ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത് എംബസി വഴി ഇടപെടലുകള്‍ നടത്തി ഇത്തരം പണം അവകാശികളിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

ഐ സി എഫ് വാര്‍ഷിക കൗണ്‍സില്‍ ജി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉല്‍ഘാടനം ചെയ്തു നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി അദ്ധ്യക്ഷം വഹിച്ചു കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി ബഷീര്‍ ഉള്ളണം, അബ്ദുറഷീദ് സഖാഫി മുക്കം, സലീം പാലച്ചിറ, സിറാജ് കുറ്റ്യാടി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, സുബൈര്‍ സഖാഫി കോട്ടയം, അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, അബൂബക്കര്‍ അന്‍വരി വിവിധ സമിതി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു, ജി സി പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ മുജീബ് എ ആര്‍ നഗര്‍, നിസാര്‍ കാട്ടില്‍, അബ്ദുസ്സലാം വടകര, അഷ്റഫലി സംബന്ധിച്ചു ജനറല്‍ സെക്രട്ടറി ബഷീര്‍ ഹുസൈന്‍ എറണാകുളം സ്വാഗതവും സിറാജ് കുറ്റ്യാടി നന്ദിയും പറഞ്ഞു.

 

Most Popular