Sunday, July 25, 2021
Home Gulf Saudi Arabia കോഴിക്കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഹഫര്‍ അല്‍ ബാത്തിന്‍: കോഴിക്കോട് അരീക്കാട് സ്വദേശി സൗദിയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നല്ലളം ബുഷറ മന്‍സിലില്‍ അബ്ദുല്‍ ലത്തീഫ് (57) ആണ് ഇന്ന് രാവിലെ മരിച്ചത്.

ഇന്നലെ രാവിലെ ജോലിക്ക് പുറപ്പെടുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബ്ദുല്‍ ലത്തീഫിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുകയായിരന്നു. മൃതദേഹം ഡോ. നൂര്‍ മുഹമ്മദ് ഖാന്‍ ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ പതിമൂന്ന് കൊല്ലമായി ഇദ്ദേഹം റിയാദിലെ അല്‍ ജവ്സ ഗോള്‍ഡന്‍ ട്രേഡിങ് (ഹരിതം ഫുഡ്)കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഒമ്പത് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ: വാഹിദ. മക്കള്‍: ഫാരിഷ, ഫാദിയ. ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫയര്‍ കോഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേത്യത്വത്തില്‍ ഹഫര്‍ അല്‍ ബാത്തിനിലെ വൊളന്റിയര്‍മാരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം തുടങ്ങിയവര്‍ നിയമ സഹായങ്ങള്‍ക്കും രേഖകള്‍ തയ്യാറാക്കാനും രംഗത്തുണ്ട്.

Most Popular