Saturday, April 17, 2021
Home Gulf Saudi Arabia കോഴിക്കോട് സ്വദേശി സൗദിയില്‍ വാഹനപകടത്തില്‍ മരിച്ചു

കോഴിക്കോട് സ്വദേശി സൗദിയില്‍ വാഹനപകടത്തില്‍ മരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശി സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്സല്‍(33) മരിച്ചത്. ദമ്മാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞാണ് മരണം. അഫ്സലിന്റെ മൃതദേഹം പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് ദമ്മാമില്‍ നിന്ന് അകലെ മാറിയുള്ള ജൂദായിലാണ് അപകടം ഉണ്ടായത്. പിക്കപ്പിന് പിറകില്‍ സ്വദേശി ഓടിച്ച കാറിടിക്കുകയും നിയന്ത്രണം വിട്ട വാഹനം മുമ്പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലിടിച്ച് മറിയുകയുമായിരുന്നു.

പിതാവ്: ഹമീദ്, മാതാവ്: സുഹറാബി ദമ്പതികളുടെ മകനാണ് അഫ്‌സല്‍. ഭാര്യ ശംന. മക്കള്‍: മുഹമ്മദ് അജ്നാസ്, ഫാത്തിമ തന്‍ഹ എന്നിവര്‍ മക്കളാണ്. അതേസമയം വാഹനം ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഇര്‍ഷാദിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Most Popular