Sunday, June 20, 2021
Home Gulf Saudi Arabia നാട്ടില്‍ കുടുങ്ങിയവര്‍ക്ക് മഹാവി കെ.എം.സി.സി യുടെ സഹായ ഹസ്തം മാതൃകയായി

നാട്ടില്‍ കുടുങ്ങിയവര്‍ക്ക് മഹാവി കെ.എം.സി.സി യുടെ സഹായ ഹസ്തം മാതൃകയായി

ഒരു വര്‍ഷത്തിലധികമായി നാട്ടില്‍ പോയി തിരിച്ച് വരാനാവാതെ നാട്ടില്‍ കുടുങ്ങിയ മഹാവി ഏരിയയിലെ കെ.എം.സി.സി. പ്രവര്‍ത്തകര്‍ക്ക് ജിദ്ദ മഹാവി ഏരിയ കെ എം.സി.സി കമ്മിറ്റി സാമ്പത്തിക സഹായം നല്‍കി. മഹാവി ഏരിയയില്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന 10 പേര്‍ക്ക് 5000 രൂപ പ്രകാരമാണ് ആദ്യ ഘട്ടത്തില്‍ സഹായം അയച്ച് കൊടുത്തത്. മഹാവി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സഹായ വിതരണത്തിന്റെ ഉല്‍ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര നിര്‍വഹിച്ചു. നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ നിത്യ ചിലവിന് പോലും പ്രയാസപെടുമ്പോള്‍ സഹജീവികളോട് ആത്മാത്ഥമായ പ്രതിബദ്ധത വെച്ച് പുലര്‍ത്തുന്ന ഏറ്റവും മാതൃകാ പ്രവര്‍ത്തനമാണ് മഹാവി ഏരിയ കമ്മിറ്റി ചെയ്തതെന്ന് സെന്‍ട്രല്‍ കമ്മിറ്റി ഈ പ്രവര്‍ത്തനത്തെ അങ്ങേയറ്റം പ്രശംസിക്കുന്നതായും അരിമ്പ്ര പറഞ്ഞു.

കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. ഏരിയയിലെ 150 പേര്‍ക്ക് നോമ്പ് തുറ വിഭവങ്ങള്‍ 5 മണിയോടെ പ്രവര്‍ത്തകര്‍ അവരുടെ താമസ സ്ഥലങ്ങളില്‍ എത്തിച്ച് കൊടുത്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദു റഷീദ് എക്കാപറമ്പില്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടി ഇസ്ഹാഖ് പൂണ്ടോളി മുഖ്യപ്രഭാഷണം നടത്തി. ആലികുട്ടി കിളി നാടന്‍ പ്രസംഗിച്ചു.
ഏരിയ ജനറല്‍ സെക്രട്ടറി ശുക്കൂര്‍ അശ്‌റഫി സ്വാഗതവും മന്‍സൂര്‍ നടക്കാവ് നന്ദിയും പറഞ്ഞു.

 

Most Popular