Thursday, September 23, 2021
Home Gulf Saudi Arabia മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ മരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോട്ടക്കല്‍ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിന്‍ഞ്ചേരി അബ്ദുല്‍ മനാഫ് (29) ആണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഞായറാഴ്ച രാവിലെയാണ് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തികളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

അഞ്ച് വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹത്തിന് വാഹനത്തില്‍ പച്ചക്കറി വില്‍പ്പനയായിരുന്നു ജോലി. പിതാവ്: മുഹമ്മദ് കുട്ടി, മാതാവ്: സുഹറ. കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

നിയമ നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ ജലീല്‍ ഒഴുകൂര്‍, മുഹമ്മദ്കുട്ടി പാണ്ടിക്കാട്, അഷ്റഫ് ചുക്കന്‍ എന്നിവര്‍ രംഗത്തുണ്ട്.

malappuram kottakkal native died in jeddah


 

Most Popular