Monday, September 27, 2021
Home Gulf Saudi Arabia പ്രവാസം മതിയാക്കി പുതിയ വീട്ടില്‍ താമസിക്കാനായി നാടണയാനിരിക്കേ മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

പ്രവാസം മതിയാക്കി പുതിയ വീട്ടില്‍ താമസിക്കാനായി നാടണയാനിരിക്കേ മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞരുന്ന മമലപ്പുറം സ്വദേശി ജിദ്ദ കിങ് അബ്ദൂല്‍ അസീസ് ആശുപത്രിയില്‍ മരിച്ചു. മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ് സ്വദേശി പള്ളിയാലില്‍ ശിഹാബുദ്ധീന്‍ (37) ആണ് മരിച്ചത്.

നാല് വര്‍ഷം മുമ്പാണ് ശിഹാബുദ്ധീന്‍ അവസാനമായി നാട്ടില്‍ പോയത്. നാട്ടില്‍ പുതുതായി നിര്‍മിക്കുന്ന വീടുപണി അവസാനഘട്ടത്തിലായിരുന്നു. പ്രവാസം മതിയാക്കി പുതിയ വീട്ടില്‍ താമസമാരംഭിക്കാനായി നാട്ടില്‍ പോവാനിരിക്കെയാണ് അന്ത്യം.

പിതാവ്: പരേതനായ അബ്ദു. മാതാവ്: സൈനബ. ഭാര്യ: ഷംല, മക്കള്‍: മുഹമ്മദ് ഷാമില്‍ (എട്ട്), ഫാത്വിമ ഷഹ്മ(നാല്). സഹോദരങ്ങള്‍: സിദ്ദീഖ് ഫൈസി (റിയാദ്), സിറാജുദ്ദീന്‍, ഷബീബ്, സുലൈഖ, സുമയ്യ. മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

Most Popular