Tuesday, May 18, 2021
Home Gulf Saudi Arabia ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഇന്നു നാട്ടിലേക്കു മടങ്ങാനിരുന്ന മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു. ഇരുമ്പുഴി വടക്കുംമുറി പൂളക്കല്‍ അബ്ദുസ്സമദ് (60) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇന്നു രാവിലെ റിയാദില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തില്‍ മടങ്ങാനിരിക്കെയാണ് മരണം.

34 വര്‍ഷങ്ങളായി പ്രവാസിയായ ഇദ്ദേഹം റിയാദിലെ ഹദ്ദാറയില്‍ നഗരസഭാ മേധാവിയുടെ പഴ്സനല്‍ സ്റ്റാഫായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: സാലിഹ് (ജിദ്ദ), ഹബീബ്, ഷമീര്‍ (ഇരുവരും മക്ക), ശുഐബ്, നുസ്രത്ത്. മരുമക്കള്‍: ഷാനവാസ് എന്ന ഷാനു (ജിസാന്‍), അനീസ, സുമയ്യ, മുര്‍ഷിദ.


 

Most Popular