Saturday, September 25, 2021
Home Gulf Saudi Arabia സൗദിയില്‍ മലപ്പുറം സ്വദേശി ന്യൂമോണിയ ബാധിച്ചു മരിച്ചു

സൗദിയില്‍ മലപ്പുറം സ്വദേശി ന്യൂമോണിയ ബാധിച്ചു മരിച്ചു

ഖമീസ് മുഷൈത്ത്: സൗദി അറേബ്യയിലെ ഹര്‍ജയില്‍ മലപ്പുറം സ്വദേശി ന്യൂമോണിയ ബാധിച്ചു മരിച്ചു. ഹര്‍ജയില്‍ ജോലി ചെയ്തിരുന്ന കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി വെള്ളെങ്ങല്‍ അഹമ്മദിന്റെ മകന്‍ ഹനീഫ (59) ആണ് മരിച്ചത്. ഹര്‍ജാ കിംഗ് അബ്ദുള്ള ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. ഭാര്യ ജസീന. മക്കള്‍: ഹന്ന, ഹാദി. മാതാവ്: മറിയുമ്മ. സഹോദരങ്ങള്‍: ഗഫൂര്‍, മുജീബ്, സാബിറ, ആസിഫലി. ഖബറടക്ക നടപടികളുമായി കെഎംസിസി ഭാരവാഹികള്‍ രംഗത്തുണ്ട്.

malappuram native died in saudi harja


 

Most Popular