Tuesday, May 18, 2021
Home Newsfeed സൗദിയില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ചു മരിച്ചു

സൗദിയില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ചു മരിച്ചു

ദമ്മാം: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി സൗദിയിലെ ദമ്മാമില്‍ മരിച്ചു. കലൂര്‍ അശോക റോഡില്‍ പുത്തന്‍പുരയില്‍ സമീര്‍ അബ്ദുല്‍ റഷീദ് (39) ആണു മരിച്ചത്. രണ്ടാഴ്ചയോളമായി ചികില്‍സയില്‍ കഴിയുകയായിരുന്ന റഷീദിനെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ഇടക്ക് ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ച വീണ്ടും വഷളായി, വൈകുന്നേരത്തോടെ മരിച്ചു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. 15 വര്‍ഷമായി ദമ്മാമിലാണ്. നിയമ സഹായത്തിനു സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി വയനാട് രംഗത്തുണ്ട്.

പിതാവ്: അബ്ദുല്‍ റഷീദ്, മാതാവ്:ആയിഷ ബീവി. ഭാര്യ: ശിബ്ന, മക്കള്‍: മര്‍യം, റൈഹാന്‍. സഹോദരങ്ങള്‍: സമീന, സഫീര്‍.

 

Most Popular