Thursday, July 29, 2021
Home Newsfeed കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഇരവിപുരം സ്വദേശി ബിജു നെല്‍സണ്‍ (47) ആണ് ശനിയാഴ്ച മരിച്ചത്. ഒരാഴ്ചയായി ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

25 വര്‍ഷമായി സൗദിയിലുള്ള അദ്ദേഹം ജുബൈലില്‍ ഇലക്ട്രിക് എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നെല്‍സണ്‍, മാതാവ്: എല്‍സി, ഭാര്യ: സിബിലി. മക്കള്‍: ബിബിന്‍, സിബിന്‍.

 

Most Popular