Saturday, July 24, 2021
Home Gulf Saudi Arabia കോവിഡ് ചികിത്സയിലിരിക്കെ റിയാദിൽ മലയാളി മരണപ്പെട്ടു

കോവിഡ് ചികിത്സയിലിരിക്കെ റിയാദിൽ മലയാളി മരണപ്പെട്ടു

റിയാദ്: അത്യന്തം ഗുരുതരാവസ്ഥയിൽ റിയാദിലെ കിംഗ് സഊദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി തുണ്ടിൽ കിഴക്കേതിൽ ശരീഫ് ഇബ്രാഹിം കുട്ടി (43) മരണപ്പെട്ടു. കോവിഡ് 19 ബാധിച്ചു അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നേരത്തെ അസുഖബാധിതനായി ചികിത്സയിലായിരുന്ന ശരീഫിനെ സാമൂഹ്യ പ്രവർത്തകർ ചേർന്ന് 3 ആഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Malayali-Died-in-Riyadh-due-to-Corona-Covid-19-Death-in-Riyadh

റിയാദ് അസീസിയയിലെ പച്ചക്കറി മാർക്കറ്റിലായിരുന്നു ശരീഫ് ജോലി ചെയ്തിരുന്നത്. 16 വർഷമായി സൗദിയിലുള്ള ശരീഫ് 7 മാസം മുൻപാണ് അവധി കഴിഞ്ഞെത്തിയത്. കൂടെ ജോലി ചെയ്തിരുന്ന രണ്ടു സഹോദരന്മാർ ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്.

സജീനയാണ് ഷെരീഫിന്റെ ഭാര്യ. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ജാസ്‌മിയും അഞ്ചിൽ പഠിക്കുന്ന മുഹമ്മദ് ഷാനും മക്കളാണ്. ഇബ്രാഹിം കുട്ടി പിതാവും ശരീഫ ബീവി ഉമ്മയുമാണ്. ശരീഫിന്റെ ജീവൻ രക്ഷിക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സത്താർ കായംകുളം, മുജീബ് കായംകുളം തുടങ്ങി അനേകം പേർ നടത്തിയ പരിശ്രമങ്ങളും അവരുടെ പ്രാർത്ഥനകളും ഫലം കണ്ടില്ല.

Most Popular