Tuesday, June 15, 2021
Home Gulf അപകടത്തിൽ പെട്ട കാറിനടിയിൽ പെട്ട മലയാളി പൊള്ളലേറ്റ് മരിച്ചു

അപകടത്തിൽ പെട്ട കാറിനടിയിൽ പെട്ട മലയാളി പൊള്ളലേറ്റ് മരിച്ചു

റിയാദ്: അപകടത്തിൽപ്പെട്ട കാറിനടിയിൽ പെട്ട് പോയ മലയാളി തീ പിടിച്ച കാറിനടിയിൽ പെട്ട് വെന്തു മരിച്ചു. റിയാദ് ദിറാബ് റോഡിൽ ശിഫയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് കരുനാഗപ്പള്ളി വഞ്ചിനോർത്ത് പുലിയൂർ സ്വദേശി കുളത്തിൽ തറയിൽ അബ്ദുറസാഖ് (52) തീപ്പൊള്ളലേറ്റ് സംഭവസ്ഥലത്ത് മരണപ്പെട്ടത്.
ജോലി സ്ഥലത്തായിരുന്നു അബ്ദുറസാഖിനെ അമിതവേഗതയിലെത്തിയ സ്വദേശി പൗരൻ ഓടിച്ച കാർ വന്നിടിക്കുകയായിരുന്നു. കാറിനടിയിൽ പെട്ട് പോയ അബ്ദുറസാഖ് പൂർണ്ണമായും കത്തിനശിച്ച കാറിനടിയിൽ പെട്ട് തീപ്പൊള്ളലേറ്റ് മരിക്കുകയായിരുന്നു. സമീപത്ത് കണ്ടുനിന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ശുമേസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.
ഉമ്മർകുട്ടി, പാത്തുമ്മ കുഞ്ഞു ദമ്പതികളുടെ മകനാണ് റസാഖ്. രജിത മണിയാണ് ഭാര്യ. മകൻ റിയാസും സഹോദരീ ഭർത്താവ് നൗഷാദും ദമ്മാമിൽ ഉണ്ട്. പ്രവാസി സാംസ്‌കാരിക വേദിയുടെ നിഹ്മത്തുള്ള കെ എം സി സി യുടെ സിദ്ദീഖ് തുവ്വൂർ എന്നിവർ അനന്തര നടപടികൾക്കായി ബന്ധുക്കളോടൊപ്പമുണ്ട്.

Most Popular