Saturday, July 24, 2021
Home Newsfeed സൗദിയിൽ കോവിഡ് ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി

സൗദിയിൽ കോവിഡ് ചികിത്സയിലായിരുന്ന പ്രവാസി നിര്യാതനായി

റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തിരുവനന്തപുരം കണിയാപുരം വെട്ടുറോഡ് സ്വദേശി മുരുകന്‍ (67) ആണ് മരിച്ചത്.കഴിഞ്ഞ പത്ത്ദിവസത്തോളമായി റിയാദ് ഇമാം അബ്ദുല്‍റഹ്മാന്‍ ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

റിയാദിലെ സുല്‍ത്താന എന്ന സ്ഥലത്ത് ലോണ്‍ട്രി ജീവനക്കാരനായിരുന്നു. 35 വര്‍ഷമായി പ്രവാസജീവിതം നയിച്ചിരുന്ന ഇദ്ദേഹം ഇഖാമ (താമസാനുമതി രേഖ) കാലാവധി കഴിഞ്ഞതിനാല്‍നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു.

 

Most Popular