Saturday, September 25, 2021
Home Gulf Saudi Arabia വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദന; വിവരമറിഞ്ഞ് സുഹൃത്ത് എത്തുമ്പോഴേക്കും മരണത്തിന് കീഴടങ്ങി പ്രവാസി മലയാളി

വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദന; വിവരമറിഞ്ഞ് സുഹൃത്ത് എത്തുമ്പോഴേക്കും മരണത്തിന് കീഴടങ്ങി പ്രവാസി മലയാളി

മക്ക: വാഹനമോടിക്കുന്നതിനിടെ നെഞ്ച് വേദന തോന്നിയ വേങ്ങര സ്വദേശി, വിവരം സുഹൃത്തിനെ വിളിച്ചറിയിച്ചെങ്കിലും സുഹൃത്ത് എത്തും മുമ്പ് വാഹനത്തില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ ഊരകം കല്ലേങ്ങല്‍പ്പടി സ്വദേശി വള്ളിക്കാടന്‍ അബ്ദുലത്തീഫ് (52) ആണ് മക്കയില്‍ മരിച്ചത്.

മക്കയിലെ ശാരിഅ ഹജ് റോഡില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്ത് ഷഫീഖിനെ വിവരമറിയിക്കുകയും വാഹനം നിര്‍ത്തിയിട്ട സ്ഥലം പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, അദ്ദേഹം എത്തുന്നതിന് മുമ്പേ മരണം സംഭവിക്കുകയായിരുന്നു. മക്കയില്‍ സെയില്‍സ്മാന്‍ ആയി ജോലിനോക്കുന്ന അബ്ദുല്‍ ലത്തീഫ് തന്റെ വാഹനം വര്‍ക്ക് ഷോപ്പിലേക്കു പോകുന്നതിനിടെയാണ് സംഭവം.

പിതാവ്: മായിന്‍കുട്ടി, മാതാവ്: കുഞ്ഞാത്തുട്ടി, ഭാര്യ: സക്കീന വള്ളിക്കാടന്‍ ഊരകം, മക്കള്‍: അസ്ലം (23), ആദില്‍ റുഷ്ഫീദ് (18), അജ്മല്‍ ഹുസൈന്‍ (12). നിയമസഹായത്തിന് കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂര്‍ രംഗത്തുണ്ട്.

Most Popular