Tuesday, April 13, 2021
Home Gulf Saudi Arabia നാട്ടില്‍ പോകാനായി ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത നഴ്‌സ് മരിച്ചനിലയില്‍

നാട്ടില്‍ പോകാനായി ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത നഴ്‌സ് മരിച്ചനിലയില്‍

തബൂക്ക്: നാട്ടില്‍ പോകാനായി ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്ന മലയാളി നഴ്‌സിന്റെ മൃതദേഹം കണ്ടെത്തി. സൗദി അറേബ്യയുടെ വടക്കന്‍ മേഖലയായ തബൂക്കിലാണ് പത്തനംതിട്ട വാഴമുട്ടം കൊല്ലടിയില്‍ പരേതനായ മാത്യുവിന്റെ മകള്‍ സ്‌നേഹ മാത്യു (30)വിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. തബൂക്കിലെ സൈനിക ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജിജോ വര്‍ഗീസ് പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടില്‍പോകാന്‍ വേണ്ടി ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കയായിരുന്നു.

തബൂക്ക് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ എയ്ഞ്ചല്‍, നാല് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.

Most Popular