Sunday, July 25, 2021
Home Gulf Saudi Arabia സൗദി അറേബ്യയില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ചു മരിച്ചു

സൗദി അറേബ്യയില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ചു മരിച്ചു

ജിദ്ദ: മക്കയില്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ മുണ്ടന്നൂര്‍ വാകേരി ഷബീര്‍ (36) ആണ് മരിച്ചത്. മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ഏതാനും ദിവസമായി ചികിത്സയിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം.

സൗദി ഇന്ത്യന്‍ ഇസ്്ലാഹി സെന്റര്‍, ഫോക്കസ്, മക്ക ഒഐസിസി തുടങ്ങിയ സംഘടനകളിലെ സജീവ പ്രവര്‍ത്തകനായിരുന്നു. മക്ക സാഹിര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ നഴ്സ് ഷമീലയാണ് ഭാര്യ. മുജാഹിദ് പണ്ഡിതനായിരുന്ന പരേതനായ സൈദ് മൗലവി രണ്ടത്താണിയുടെ മകന്‍ അബ്ദുല്‍ റഷീദിന്റെ മകളാണ് ഷമീല. മാതാവ്: ഖദീജ. സില്‍സില, ഷബീല എന്നിവര്‍ സഹോദരിമാരാണ്.

Most Popular