Saturday, June 12, 2021
Home Gulf Saudi Arabia ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റിന് നേരെ അക്രമം; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റിന് നേരെ അക്രമം; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

ജിദ്ദ: ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന് നേരെ നടന്ന ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. അക്രമം നടത്തിയയാളെ പോലിസ് അറസ്റ്റ് ചെയ്തു.

40നോട് അടുത്ത് പ്രായമുള്ള സൗദി പൗരനാണ് ആക്രമണം നടത്തിയതെന്ന് മക്കാ റീജ്യന്‍ പോലിസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഗംദി പറഞ്ഞു. ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സ്‌പെഷ്യല്‍ പോലിസാണ് അക്രമിയെ അറസ്റ്റ് ചെയ്തത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് നടത്തിയ അക്രമത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് സാരമല്ലാത്ത പരിക്ക് മാത്രമാണ് ഏറ്റതെന്ന് പോലിസ് വക്താവ് അറിയിച്ചു. ഇയാളെ ആശുപത്രിയിലേക്കു മാറ്റി.

Man held for attacking guard at French consulate in Jeddah


 

Most Popular