Wednesday, July 28, 2021
Home Gulf Saudi Arabia മസ്ജിദുന്നബവി 24 മണിക്കൂറും തുറന്നിടും? പ്രചരിക്കുന്ന വാര്‍ത്ത വാസ്തവമോ

മസ്ജിദുന്നബവി 24 മണിക്കൂറും തുറന്നിടും? പ്രചരിക്കുന്ന വാര്‍ത്ത വാസ്തവമോ

മദീന: മസ്ജിദുന്നബവി ഇരുപത്തിനാലു മണിക്കൂറും തുറന്നിടുമെന്നും പഴയ ഹറമില്‍ നമസ്‌കാരം അനുവദിക്കുമെന്നും ദിവസം മുഴുവന്‍ സിയാറത്ത് അനുവദിക്കുമെന്നുമുള്ള നിലക്ക് പ്രചരിക്കുന്ന റിപോര്‍ട്ടുകള്‍ വാര്‍ത്ത വ്യാജം. ഇപ്പോള്‍ പ്രചരിക്കുന്നത് പഴയ വാര്‍ത്തയാണെന്ന് മസ്ജിദുന്നബവികാര്യ വകുപ്പ് വക്താവ് ജംആന്‍ അല്‍അസീരി പറഞ്ഞു. പതിനാലു വര്‍ഷം മുമ്പ് ഹിജ്റ 1428 ല്‍ പുറത്തുവന്ന വാര്‍ത്തയാണ് പുതിയതാണെന്ന വ്യാജേന ഇപ്പോള്‍ പ്രചരിക്കുന്നത്. വിശ്വാസികളുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത് മസ്ജിദുന്നബവികാര്യ വകുപ്പ് തുടരും.

നിലവില്‍ ഇശാ നമസ്‌കാരം പൂര്‍ത്തിയായി ഒരു മണിക്കൂറിനു ശേഷം മസ്ജിദുന്നബവി അടക്കുന്നുണ്ട്. പ്രഭാത നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് പള്ളി വീണ്ടും തുറക്കുന്നത്. മസ്ജിദുന്നബവി ജീവനക്കാരില്‍ പെട്ട വളരെ കുറച്ചു ആളുകളെയും മയ്യിത്തുകളെ അനുഗമിക്കുന്ന ബന്ധുക്കളെയും മാത്രമാണ് പഴയ ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നത്.

പ്രവാചകന്‍ മുഹമ്മദ് നബിയു (സ) ടെയും അനുചരന്മാരായ അബൂബക്കര്‍ സദ്ദീഖി (റ) ന്റെയും ഉമര്‍ ബിന്‍ അല്‍ഖത്താബി (റ) ന്റെയും ഖബറിടങ്ങളിലെ സിയാറത്ത് ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ജംആന്‍ അല്‍അസീരി ആവശ്യപ്പെട്ടു.

Most Popular