Tuesday, May 11, 2021
Home Gulf Saudi Arabia കാനഡയിലെ മുന്‍ സൗദി ചാരനെ വധിക്കാന്‍ കൊലയാളി സംഘത്തെ അയച്ചിട്ടില്ലെന്ന് സൗദി കിരീടാവകാശി

കാനഡയിലെ മുന്‍ സൗദി ചാരനെ വധിക്കാന്‍ കൊലയാളി സംഘത്തെ അയച്ചിട്ടില്ലെന്ന് സൗദി കിരീടാവകാശി

റിയാദ്: മുന്‍ സൗദി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ വധിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊലയാളി സംഘത്തെ അയച്ചുവെന്ന കേസില്‍ ആരോപണം നിഷേധിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകര്‍. അമേരിക്കന്‍ കോടതിയിലാണ് ആരോപണത്തിന് തെളിവില്ലെന്നും കേസ് പരിഗണിക്കരുതെന്നും വാദിച്ച് സൗദി കിരീടാവകാശിയുടെ അഭിഭാഷകര്‍ ഹരജി സമര്‍പ്പിച്ചത്.

മുന്‍ സൗദി കരീടാവകാശി മുഹമ്മദ് ബിന്‍ നായിഫിന്റെ മുന്‍ സഹായി സഅദ് അല്‍ ജാബിരിക്ക് വേണ്ടിയാണ് അമേരിക്കന്‍ കോടതിയില്‍ 106 പേജ് വരുന്ന ആരോപണങ്ങളും തെളിവുകളും അടങ്ങിയ കേസ് ഫയല്‍ ചെയ്തത്. മുഹമ്മദ് ബിന്‍ നായിഫിനെ അട്ടിമറിയിലൂടെ പുറത്താക്കിയാണ് 2017ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി മാറിയത്.

താന്‍ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് ശേഖരിച്ച വിവരങ്ങള്‍ ഭീഷണിയാവുമെന്ന് തോന്നിയതിനാലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ വധിക്കാന്‍ ടൈഗര്‍ എന്ന പേരിലുള്ള കൊലയാളി സംഘത്തെ അയച്ചതെന്ന് അല്‍ ജാബിരി പറയുന്നു. 2018 ഒക്ടോബര്‍ 2ന് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ വധിച്ചത് ഇതേ സംഘമാണ്. ആ സംഭവം നടന്ന് 13 ദിവസത്തിനു ശേഷമായിരുന്നു തനിക്കെതിരായ ശ്രമം.

ടൈഗര്‍ സ്വക്വാഡ് കാനഡ അതിര്‍ത്തിയില്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ശ്രമം പാളുകയായിരുന്നുവെന്ന് ആരോപണത്തില്‍ പറയുന്നു.
MBS denies sending hit squad to kill former Saudi spy in Canada

Most Popular