Tuesday, May 18, 2021
Home Gulf മക്ക കെഎംസിസി സെക്രട്ടറി ഹംസ സലാം മക്കയില്‍ അന്തരിച്ചു

മക്ക കെഎംസിസി സെക്രട്ടറി ഹംസ സലാം മക്കയില്‍ അന്തരിച്ചു

മക്ക : മക്ക കെഎംസിസി സെക്രെട്രിയും മക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം (50) എന്നവര്‍ മക്കയിലെ അല്‍നൂര്‍ ഹോസ്പിറ്റലില്‍ വെച്ച് അന്തരിച്ചു. മൂന്ന് പതിറ്റാണ്ട് കാലം മക്കയിലെ സാമൂഹിക മേഖലകളില്‍ തന്റെ നിശബ്ദ സാന്നിധ്യം നിസ്വാര്‍ത്ഥമായി അടയാളപ്പെടുത്തിയാണ് ഹംസ സലാം കടന്ന് പോകുന്നത്. ഹജ്ജ് സേവന രംഗത്തും മക്ക കെഎംസിസി യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മുന്നണി പോരാളിയായിരുന്നു ഹംസ സലാം .

മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ് അദ്ദേഹം. മക്കയില്‍ പരിശുദ്ധ ഹറമിനടുത്തുള്ള ലോഡ്ജില്‍ എലെക്ട്രിക്കല്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസ ജീവിതം അവസാനിപ്പിച്ച് എട്ടാം തിയ്യതി നാട്ടിലേക്ക് പോകാനിരിക്കെയാണ്് മരണം .

ഭാര്യ സീനത്ത് ,മക്കള്‍ സദിദ, സബീഹ, സഹബിന്‍ എന്നിവര്‍ അടങ്ങുന്നതാണ് കുടുംബം.മരണാനന്തര കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് ഹറമില്‍ മയ്യത്ത് നമസ്‌കരിച്ച് ഇന്ന് ജന്നത്തുല്‍ മുഅല്ലയില്‍ കബറടക്കുമെന്ന് മക്ക കെഎംസിസി നേതാക്കള്‍ അറിയിച്ചു.

Most Popular