Sunday, July 25, 2021
Home Gulf Saudi Arabia മക്കയില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

മക്കയില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

മക്ക: വേങ്ങര സ്വദേശി മക്കയില്‍ കോവിഡ് ബാധിച്ചു മരിച്ചു. ജിദ്ദ കേന്ദ്രമാക്കി പച്ചക്കറി കച്ചവടം നടത്തിയിരുന്ന കണ്ണമംഗലം വാളകുട മേക്കറുമ്പില്‍ അലിഹസ്സനാണ് ഇന്ന് രാവിലെ മക്ക ഈസ്റ്റ് അറഫ ഹോസ്പിറ്റലില്‍ മരിച്ചത്. കോവിഡ് ബാധിതനായി കുന്‍ഫുദയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആഴ്ചകള്‍ക്ക് മുമ്പാണ് വിദഗ്ദ്ധ ചികിത്സക്കായി മക്കയിലെ അല്‍നൂര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുറച്ച് നാളായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് കൃത്രിമ ശ്വാസം നല്‍കി വരികയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മക്കയിലെ കോവിഡ് ഹോസ്പിറ്റലായ ഈസ്റ്റ് അറഫ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. അനന്തര നടപടികള്‍ക്ക് കെ.എംസിസി നേതാവ് മുജീബ് പൂക്കോട്ടൂര്‍ രംഗത്തുണ്ട്.

Most Popular