Friday, July 23, 2021
Home Newsfeed ഹജ്ജ് തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച് തിരുമാനമെടുത്തിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

ഹജ്ജ് തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച് തിരുമാനമെടുത്തിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

റിയാദ്: ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം സംബന്ധിച്ച്‌ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാല്‍ തീര്‍ത്ഥാടകരുടെ എണ്ണം കൃത്യമായി പ്രഖ്യാപിക്കുമെന്ന് സഹമന്ത്രി ഡോ. അബ്ദുല്‍ ഫതാഹ് അല്‍മുശാത് അറിയിച്ചു.

ഹജ്ജ് വ്യവസ്ഥകള്‍ എല്ലാ രാജ്യക്കാര്‍ക്കും ബാധകമാണ്. ഹജ്ജ് ഏതെങ്കിലും പ്രത്യേക രാജ്യങ്ങളിലുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയോ, കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ ഹജ്ജില്‍ നിന്ന് മാറ്റി നിര്‍ത്തുകയോ ഇല്ല. എന്നാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രോഗമുക്തി നേടി പ്രതിരോധശേഷി ആര്‍ജ്ജിച്ചവര്‍ക്കും മാത്രമേ ഹജ്ജിന് അനുമതി നല്‍കുകയുള്ളൂ. അതേ സമയം സൗദിയില്‍ അംഗീകാരമില്ലാത്ത വാക്‌സിനുകള്‍ ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ പല രാജ്യങ്ങളിലും നിലവില്‍ വിതരണം ചെയ്ത് വരുന്നുണ്ട്.

Most Popular