Sunday, August 1, 2021
Home Gulf Saudi Arabia കാണാതായ സൗദി പൗരന്‍ മരുഭൂമിയില്‍ സുജൂദില്‍ കിടന്ന് മരിച്ച നിലയില്‍(Video)

കാണാതായ സൗദി പൗരന്‍ മരുഭൂമിയില്‍ സുജൂദില്‍ കിടന്ന് മരിച്ച നിലയില്‍(Video)

റിയാദ്: കാണാതായ സൗദി പൗരനെ റിയാദിലെ മരുഭൂമിയില്‍ സുജൂദില്‍(സാഷ്ടാംഗ പ്രണാമം) കിടന്ന് മരിച്ച നിലയില്‍ കണ്ടെത്തി. നാല് ദിവസം മുമ്പ് കാണാതായ യുവാവിനെയാണ് മരുഭൂമിയില്‍ മണലില്‍ നെറ്റിയും ഉള്ളംകൈകളും മുട്ടിച്ച് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹവും ഇയാളുടെ കാറും കണ്ടെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കാറിന്റെ പിറക് വശത്ത് വിറകു കൊള്ളികള്‍ ശേഖരിച്ചിട്ടുണ്ടായിരുന്നു. വിറക് ശേഖരിക്കാനായിരിക്കണം ഇയാള്‍ മരുഭൂമിയില്‍ എത്തിയതെന്നാണ് കരുതുന്നത്.

റിയാദിലെ വാദി അല്‍ ദവാസിറിലുള്ള വീട്ടില്‍ നിന്നാണ് ദുവൈഹി ഹമൂദ് അല്‍ അജാലീന്‍ എന്ന 40 വയസ്സുകാരനെ കാണാതായത്. തുടര്‍ന്ന് പോലിസ് നടത്തിയ വ്യാപക തിരച്ചിലിലാണ് മരുഭൂമിയുടെ നടുവില്‍ മൃതദേഹം കണ്ടെത്തിയത്. കാറില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയായിരുന്നു മൃതദേഹമുണ്ടായിരുന്നതെന്ന് റിപോര്‍ട്ടുകളില്‍ പറയുന്നു.

Missing Saudi found dead in the desert in ‘sujood’ position

Most Popular