Monday, April 19, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് കോവിഡ് ബാധിതരുടെ ഇരട്ടിയിലേറെ രോഗമുക്തര്‍; 39 മരണം

സൗദിയില്‍ ഇന്ന് കോവിഡ് ബാധിതരുടെ ഇരട്ടിയിലേറെ രോഗമുക്തര്‍; 39 മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ ഇരട്ടിയിലേറെ പേര്‍ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2466 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 1227 പേര്‍ക്ക് മാത്രമാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ മരിക്കുകയും ചെയ്തു.

ഇതോടെ കോവിഡ് തുടങ്ങിയത് മുതലുള്ള മരണസംഖ്യ 3.408 ആയും രോഗബാധിതരുടെ എണ്ണം 2.98.542 ആയും ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2,66,953 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 28,181 പേരില്‍ 1,774 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. 42,62,092 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്.

ആരോഗ്യപ്രൊട്ടോകോളുകള്‍ പാലിക്കുന്നതും ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ ശ്രമവും കാരണമാണ് രാജ്യത്ത് കോവിഡ് കുറയുന്നത്. ലോകാടിസ്ഥാനത്തില്‍ തന്നെ രോഗം കുറഞ്ഞുവരികയാണ്. ഇതുവരെ ലോകത്തെവിടെയും കോവിഡ് വാക്സിന്‍ നിലവില്‍ വന്നിട്ടില്ലെന്നും ഡാ. അബ്ദുല്‍ ആലി അറിയിച്ചു.

Most Popular