Monday, June 14, 2021
Home Newsfeed സൗദിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 15 ലക്ഷത്തിലേറെ പേര്‍

സൗദിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 15 ലക്ഷത്തിലേറെ പേര്‍

റിയാദ്: സൗദിയില്‍ ഇതിനകം 15 ലക്ഷത്തിലേറെ പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി. പള്ളിയില്‍ എത്തിയവരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവിധ പ്രവിശ്യകളിലെ ഏഴു മസ്ജിദുകള്‍ കൂടി ഇസ്ലാമികകാര്യ മന്ത്രാലയം ചൊവ്വാഴ്ച അടച്ചു. ഇതോടെ 30 ദിവസത്തിനിടെ താല്‍ക്കാലികമായി അടച്ച പള്ളികളുടെ എണ്ണം 243 ആയി. ഇതില്‍ 228 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു.

റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഹായില്‍ എന്നീ പ്രവിശ്യകളില്‍ രണ്ടു മസ്ജിദുകള്‍ വീതവും മക്ക പ്രവിശ്യയില്‍ ഒരു പള്ളിയുമാണ് ഇന്നലെ അടച്ചത്. നാലു മസ്ജിദുകള്‍ വീണ്ടും തുറന്നു. മക്ക പ്രവിശ്യയില്‍ രണ്ടു മസ്ജിദുകളും റിയാദ്, അല്‍ഖസീം പ്രവിശ്യകളില്‍ ഓരോ മസ്ജിദുകളുമാണ് ചൊവ്വാഴ്ച വീണ്ടും തുറന്നത്.

Most Popular