Tuesday, September 21, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്നും 3000ലേറെ പേര്‍ക്ക് കോവിഡ്; 37 പേര്‍ കൂടി മരിച്ചു

സൗദിയില്‍ ഇന്നും 3000ലേറെ പേര്‍ക്ക് കോവിഡ്; 37 പേര്‍ കൂടി മരിച്ചു

റിയാദ്: നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ സൗദിയില്‍ കോവിഡ് വലിയ തോതില്‍ വ്യാപിക്കുന്നതായി സൂചന. കോവിഡ് മൂലം ഇന്ന് 37 പേര്‍ കൂടി മരിക്കുകയും പുതുതായി 3,288 കേസുകള്‍ കൂടി സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 108,571 ആയി. രാജ്യത്തെ കോവിഡ് മരണസംഖ്യ 783 ആയി.

റിയാദിലാണ് ഏറ്റവും അധികം കേസുകള്‍ സ്ഥിരീകരിച്ചത്. 1,099 പേര്‍ക്കാണ് റിയാദില്‍ മാത്രം ഇന്ന് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്്. അതേസമയം, രാജ്യത്ത് ഇതുവരെ 76,339 പേര്‍ കൊവിഡില്‍ നിന്നു മുക്തി നേടിയിട്ടുണ്ട്. സൗദിയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 31,449 കേസുകളാണ്. 1,686 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

more then 3000 covid cases in saudi today, 37 death


 

Most Popular