Thursday, June 17, 2021
Home Gulf Saudi Arabia ഹറമിൽ പുതിയ ഇലക്ട്രിക് കാർട്ടുകൾ; ഉദ്ഘാടനം നിര്‍വഹിച്ച് ഹറംകാര്യ വകുപ്പ് മേധാവി

ഹറമിൽ പുതിയ ഇലക്ട്രിക് കാർട്ടുകൾ; ഉദ്ഘാടനം നിര്‍വഹിച്ച് ഹറംകാര്യ വകുപ്പ് മേധാവി

മക്ക: ഹറമില്‍ പുതിയ ഇലക്ട്രിക് കാര്‍ട്ടുകള്‍ ഏര്‍പ്പെടുത്തി. പ്രായം ചെന്ന ഉംറ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും യാത്രാ സൗകര്യം നല്‍കുന്നതിനാണ് പുതിയ കാര്‍ട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് കാര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു. ഹറമിെലത്തുന്ന തീര്‍ഥാടകരുടെയും പ്രായം ചെന്നവരുടെയും നീക്കങ്ങള്‍ എളുപ്പമാക്കാനാണ് പുതിയ ഇലക്ട്രിക് കാര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. ഇലക്ട്രിക് കാര്‍ട്ടുകള്‍ നിരന്തരം അണുവിമുക്തമാക്കണമെന്നും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കണമെന്നും അകലം ഉറപ്പുവരുത്തണമെന്നും ഹറംകാര്യ വകുപ്പ് മേധാവി ഓര്‍മിപ്പിച്ചു.

Most Popular