Sunday, September 26, 2021
Home Newsfeed വിദേശത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സൗദി

വിദേശത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സൗദി

റിയാദ്: വിദേശത്തു നിന്നുള്ള ഉംറ തീര്‍ഥാടര്‍ക്ക് സൗദി അറേബ്യ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാജ്യത്തെത്തുന്ന തീര്‍ഥാടകര്‍ 3 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. തുടര്‍ന്ന് ഉംറ നിര്‍വഹിക്കുന്നതിനു മുന്‍പ് മക്കയിലെ ഇനായ സെന്ററില്‍ 6 മണിക്കൂര്‍ മുന്‍പ് എത്തി വാക്‌സിന്‍ രേഖകള്‍ സമര്‍പ്പിച്ച് അംഗീകാരം നേടണം.

ഇവിടെ നിന്ന് നല്‍കുന്ന ഡിജിറ്റല്‍ ബാന്‍ഡ് ധരിക്കണം. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ലഭിച്ച ബ്രേസ്‌ലറ്റ് കേന്ദ്രത്തില്‍ നല്‍കുകയും വേണം. ഇനായ സെന്ററില്‍നിന്ന് ലഭിക്കുന്ന തീയതിയില്‍ പരാമര്‍ശിച്ച സമയത്താണ് ഉംറ നിര്‍വഹിക്കേണ്ടതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യയില്‍നിന്ന് സാധാരണ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുവരെ ഇന്ത്യക്കാര്‍ക്ക് ഉംറ തീര്‍ഥാടനത്തിന് കാത്തിരിക്കേണ്ടിവരും. മെയ് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുമെന്ന് സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സൗദിയിലുള്ള ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത് ഉംറ നിര്‍വഹിക്കാം.
ALSO WATCH

Most Popular