Sunday, August 1, 2021
Home Gulf Saudi Arabia കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി

കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി

മക്ക: ഈ വര്‍ഷത്ത ഹജ്ജിനോടനുബന്ധിച്ച് വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനാണ് വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവര്‍ ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിക്ക് ഔപചാരികമായി പുതിയ കിസ്‌വ കൈമാറിയത്.

ഹറംകാര്യ വകുപ്പ് മേധാവി ശെയ്ഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, കിംഗ് അബ്ദുല്‍ അസീസ് കിസ്വ കോംപ്ലക്സ് ഡയറക്ടറും ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുമായ അഹ്മദ് അല്‍മന്‍സൂരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദുല്‍ഹജ്ജ് ഒമ്പതിന് കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും.

കൊറോണ വ്യാപനം മൂലമുള്ള പ്രതിസന്ധിക്കിടയിലും പതിവു പോലെ കൃത്യസമയത്തു തന്നെ കിസ്വ നിര്‍മാണം പൂര്‍ത്തിയായിരുന്നു. വര്‍ഷത്തില്‍ ഒരു തവണയാണ് വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുന്നത്. ഉമ്മുജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ നിര്‍മാണ ശാലയില്‍ 200 ലേറെ സൗദി പൗരന്മാര്‍ ജോലി ചെയ്യുന്നുണ്ട്.


 

Most Popular