Tuesday, May 18, 2021
Home Gulf Saudi Arabia സൗദിയില്‍ ഒമ്പത് കോവിഡ് മരണം; 1687 പേര്‍ക്ക് രോഗബാധ

സൗദിയില്‍ ഒമ്പത് കോവിഡ് മരണം; 1687 പേര്‍ക്ക് രോഗബാധ

റിയാദ്: സൗദിയില്‍ ഇന്ന് ഒമ്പത് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 209 ആയി. ഇന്ന് 1,687 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 31,938 ആയി. ഇന്ന് 1352 പേര്‍ക്കാണ് രോഗമുക്തി.

ഇന്ന് പോസിറ്റീവ് കൂടുതല്‍ റിപോര്‍ട്ട് ചെയ്തത് മക്ക: 308 മദീന: 292 ജിദ്ദ: 312 റിയാദ്: 149 ദമ്മാം: 84 ജുബൈല്‍: 93 എന്നിങ്ങിനെയാണ്. ഇന്ന് മക്കയിലും മദീനയിലും ജിദ്ദയിലും റിയാദിലും 200 മുതല്‍ 400 വരെ ആളുകള്‍ രോഗമുക്തി നേടി.

2,788 ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് എന്ന് എംബസി അറിയിച്ചിരുന്നു.
എംബസി രേഖ പ്രകാരം മരിച്ച മലയാളികള്‍ ആറാണ്. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നേരിട്ട് ഇടപെട്ട ചില കേസുകളില്‍ നിന്നും രണ്ടു പേരുടെ മരണം കൂടി കോവിഡ് കാരണമാണെന്ന് കണ്ടെത്തിയിരുന്നു. അതും കൂടി ചേരുമ്പോള്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടാവും.

Most Popular