Sunday, June 20, 2021
Home Gulf Saudi Arabia സൗദിയില്‍ ഒമ്പതംഗ പിടിച്ചുപറി സംഘം പിടിയിൽ

സൗദിയില്‍ ഒമ്പതംഗ പിടിച്ചുപറി സംഘം പിടിയിൽ

റിയാദ്: സ്ത്രീകളെ ലക്ഷ്യമിട്ട് അങ്ങാടികള്‍ക്ക് സമീപം കറങ്ങി പിടിച്ചുപറി നടത്തിയിരുന്ന ഒമ്പതംഗ സംഘത്തെ റിയാദില്‍ പൊലീസ് പിടികൂടി. രണ്ടു സൗദി യുവാക്കളും അനധികൃത താമസക്കാരായ ഏഴു യമനികളുമാണ് പ്രതികള്‍. ബൈക്കുകളില്‍ കറങ്ങി വഴിപോക്കരുടെ വാനിറ്റി ബാഗുകളും പഴ്സുകളും തട്ടിപ്പറിച്ച് പണം കൈക്കലാക്കുകയാണ് സംഘം ചെയ്തിരുന്നത്.

അങ്ങാടികളിലെത്തുന്ന സ്ത്രീകളെയാണ് സംഘം പ്രധാനമായും നോട്ടമിട്ടിരുന്നത്. ഇതുവരെ ആകെ 33,000 ഓളം റിയാലാണ് സംഘം കൈക്കലാക്കിയിട്ടുണ്ട്. ബത്ഹ, ഇസ്‌കാന്‍, ദീര, മന്‍ഫുഅ, അസീസിയ ഡിസ്ട്രിക്റ്റുകളില്‍ ഇതേ രീതിയില്‍ 17 പിടിച്ചുപറി സംഭവങ്ങള്‍ നടത്തിയതായി ചോദ്യം ചെയ്യലില്‍ സംഘം പൊലീസിനോട് സമ്മതിച്ചു.

Most Popular