Tuesday, May 18, 2021
Home Ediotrs Pick സമ്മാനമടിച്ചെന്ന് വിശ്വസിപ്പിച്ച് മലയാളികളില്‍ നിന്ന് ഉള്‍പ്പെടെ മൂന്നര കോടി റിയാല്‍ തട്ടിയ സംഘം വലയില്‍

സമ്മാനമടിച്ചെന്ന് വിശ്വസിപ്പിച്ച് മലയാളികളില്‍ നിന്ന് ഉള്‍പ്പെടെ മൂന്നര കോടി റിയാല്‍ തട്ടിയ സംഘം വലയില്‍

റിയാദ്: വിലപിടിച്ച സമ്മാനങ്ങള്‍ അടിച്ചതായി വിശ്വസിപ്പിച്ച് മലയാളികളില്‍ നിന്ന ഉള്‍പ്പെടെ കോടികള്‍ തട്ടിയ 24 പേരെ റിയാദ് പോലിസ് അറസ്റ്റ് ചെയ്തു. പവിശ്യ പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് ആണ് ഇക്കാര്യം അറിയിച്ചത്.

മക്ക, അസീര്‍, കിഴക്കന്‍ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചയിരുന്നു തട്ടിപ്പ്. അറസ്റ്റിലായവരെല്ലാം മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള പാകിസ്താന്‍ സ്വദേശികളാണ്. തട്ടിപ്പുകളിലൂടെ മൂന്നര കോടി റിയാല്‍ ഇവര്‍ കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

വിലപിടിച്ച സമ്മാനങ്ങള്‍ അടിച്ചതായി അറിയിച്ചും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടും സ്വദേശികള്‍ക്കും വിദേശികള്‍ക്കും എസ്എംഎസ്സുകള്‍ അയക്കുകയായിരുന്നു തട്ടിപ്പുകാരുടെ രീതി. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത ശേഷം പണം പിന്‍വലിക്കും. ഇതിനു പുറമെ സമ്മാനങ്ങള്‍ കൈമാറാനെന്ന വ്യാജേനയും പ്രതികള്‍ പണം തട്ടിയിരുന്നു.

തട്ടിപ്പുകള്‍ നടത്താന്‍ ഉപയോഗിച്ചിരുന്ന 73 മൊബൈല്‍ ഫോണുകളും 67,506 റിയാലും പ്രതികളുടെ പക്കല്‍ കണ്ടെത്തി. പ്രതികളെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലിസ് വക്താവ് അറിയിച്ചു.
ALSO WATCH

Most Popular