Friday, July 23, 2021
Home Newsfeed ഹജ്ജ് തീർത്ഥാടനത്തിന് 60,000 പേര്‍ക്ക് മാത്രം അനുമതി

ഹജ്ജ് തീർത്ഥാടനത്തിന് 60,000 പേര്‍ക്ക് മാത്രം അനുമതി

ഹജ്ജ് തീർത്ഥാടനത്തിനായി ഇത്തവണ സ്വദേശികളും വിദേശികളുമടക്കം അറുപതിനായിരം പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുക.

ഇന്ത്യയില്‍ നിന്ന് അയ്യായിരം പേര്‍ക്കായിരിക്കും ഇത്തവണ അവസരം ലഭിക്കുക. കഴിഞ്ഞ തവണ 1,75,000 പേര്‍ ഹജ്ജ് ചെയ്തിടത്താണിത്. കേരളത്തില്‍ 6506 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ നല്‍കിയത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും അവസരം നഷ്ടപ്പെടും. അഞ്ഞൂറ് പേര്‍ക്ക് മാത്രമായിരിക്കും അവസരമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ വ്യക്തത വരും.

18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരം. ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പുള്ള ആറ് മാസത്തില്‍ ഏതെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരായവര്‍ ആകരുത് എന്ന നിബന്ധനയും സൗദി അറേബ്യ മുന്നോട്ട് വച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോട് കൂടിയായിരിക്കും ഹജ്ജിനുള്ള കേരളത്തില്‍ നിന്നുള്ള യാത്ര ആരംഭിക്കുക.

Most Popular