Tuesday, June 22, 2021
Home Gulf Saudi Arabia പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി

പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ സ്വദേശി സുലൈമാന്‍ കുട്ടി അങ്ങാടിക്കാട്ടില്‍ (51) റിയാദില്‍ നിര്യാതനായി. റിയാദ് കരിമ്പ പഞ്ചായത്ത് കെഎംസിസി വൈസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം അസീസിയ്യ മെഡിക്കല്‍ സെന്ററിലെ ജീവനക്കാരനായിരുന്നു. പത്ത് വര്‍ഷമായി സൗദിയിലുണ്ട്. ശറഫുന്നീസയാണ് ഭാര്യ. ഷാഹിര്‍ മോന്‍, ഫസ്‌ലാബി മക്കളാണ്. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് കെഎംസി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അഷ്റഫ് വെള്ളപ്പാടം എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Most Popular