Friday, August 6, 2021
Home Gulf Saudi Arabia പാലക്കാട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: പാലക്കാട് പട്ടാമ്പി നെല്ലായ സ്വദേശി കളത്തില്‍ മുസ്തഫ (48) റിയാദ് ശുമൈസി ആശുപത്രിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പിതാവ്: മൊയ്തീന്‍ കളത്തില്‍. മാതാവ്: പാത്തുമ്മ. ഭാര്യ: അനീഷ. മക്കള്‍: റിംന ഷെറിന്‍, റിന്‍ഷ, ശാദന്‍, റഹ്മ മിന്ന.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, സക്കീര്‍ താഴേക്കാട് എന്നിവര്‍ രംഗത്തുണ്ട്.

Most Popular