Sunday, July 25, 2021
Home Gulf ഹജ്ജ് പെരുന്നാളിന്റെ മൃഗബലി ചടങ്ങും മാറ്റി മറിച്ച് മഹാമാരി

ഹജ്ജ് പെരുന്നാളിന്റെ മൃഗബലി ചടങ്ങും മാറ്റി മറിച്ച് മഹാമാരി

റിയാദ്/ ജിദ്ദ: കൊറോണവൈറസ് മഹാമാരി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹജ്ജ് പെരുന്നാളിന്റെ പ്രധാന ചടങ്ങായ ഉളുഹിയ്യത്ത് (മൃഗബലി) മാറ്റി വെച്ച് വിശ്വാസികള്‍. സ്വദേശികളും പ്രവാസികളുമായ വിശ്വാസികള്‍ കന്നുകാലി വിപണികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെയും നാട്ടിലേക്ക് പണമയച്ചും താത്കാലികമായി ചടങ്ങില്‍ പങ്കാളികളാകുകയാണ് സൗദിയിലെ പ്രവാസികള്‍. രാജ്യത്തെ ചില അംഗീകൃത കന്നുകാലി വിപണികള്‍ ഓണ്‍ലൈനായി ഉളുഹിയ്യത്ത് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതും ഇവര്‍ക്ക് ആശ്വാസകരമാണ്. ഓണ്‍ലൈനായി പണമടച്ച് താമസസ്ഥലത്തിരുന്ന് തന്നെ ചടങ്ങില്‍ പങ്കാളികളാകാം. കന്നുകാലി മാര്‍ക്കറ്റിലും അനുബന്ധസ്ഥാപനങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ള തിരക്ക് ഒഴിവാക്കിയതിലൂടെ കൊറോണവൈറസ് വ്യാപനം ഒരു പരിധി വരെ തടയാന്‍ സാധിക്കും.

Most Popular