Saturday, April 17, 2021
Home Gulf Saudi Arabia സൗദിയിലെ യാത്രാ വിലക്കിന് ഭാഗിക ഇളവ് പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്

സൗദിയിലെ യാത്രാ വിലക്കിന് ഭാഗിക ഇളവ് പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്

റിയാദ്: വിദേശികളെ വിവാഹം ചെയ്ത സൗദികള്‍ക്ക് മുന്‍കൂട്ടി അനുമതിപത്രം നേടാതെ നേരിട്ട് വിദേശങ്ങളിലേക്ക് പോകാന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി. വിദേശികളെ വിവാഹം ചെയ്ത സൗദി വനിതകള്‍ക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം വിദേശത്തേക്ക് പോകാനും വിദേശത്തു കഴിയുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനും ഈ ഇളവ് പ്രകാരം സാധിക്കും. ഇതിന് വിദേശികളുമായുള്ള വിവാഹം തെളിയിക്കുന്ന രേഖകള്‍ അതിര്‍ത്തി പ്രവേശന കവാടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കണം.

വിദേശ വനിതകളെ വിവാഹം ചെയ്ത സൗദി പൗരന്മാര്‍ക്കും, ജോലിയാവശ്യാര്‍ഥമോ മറ്റു കാരണങ്ങളാലോ ഭാര്യമാര്‍ വിദേശത്താണെങ്കിലും അവര്‍ക്ക് സൗദിയിലേക്ക് വരാന്‍ കഴിയില്ലെങ്കിലും ഇതേപോലെ മുന്‍കൂട്ടി പെര്‍മിറ്റ് നേടാതെ വിദേശത്തേക്ക് പോകാവുന്നതാണ്.

 

Most Popular