Saturday, June 19, 2021
Home Newsfeed പീപ്പിള്‍സ് മാനിഫെസ്റ്റോ: കേരള വികസന മാര്‍ഗരേഖ ഐ.സി.എഫ്.ചര്‍ച്ചാ സംഗമം നാളെ

പീപ്പിള്‍സ് മാനിഫെസ്റ്റോ: കേരള വികസന മാര്‍ഗരേഖ ഐ.സി.എഫ്.ചര്‍ച്ചാ സംഗമം നാളെ

റിയാദ്: ജനാധിപത്യം ഗുരുതരമായി അപായപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍, വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നാം അഭിമുഖീകരിക്കുകയാണ്. മുന്നണികള്‍ മുന്നോട്ട് വെച്ചിട്ടുള്ള വികസന വാഗ്ദാനങ്ങളെ ചൊല്ലിയുള്ള സംവാദങ്ങള്‍ നടക്കുമ്പോള്‍ പ്രവാസത്തിന് പറയുവാനുള്ളത് എന്താണെന്ന് പരിശോധിക്കുകയാണ് നാളത്തെ പീപ്പിള്‍സ് മാനിഫെസ്റ്റോ ചര്‍ച്ചാ സംഗമം. സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് സയ്യിദ് താഹ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.

അധികാരം ലക്ഷ്യമാക്കി പുറത്തിറക്കപ്പെടുന്ന പ്രകടനപത്രികകള്‍ കേരള വികസനമെന്ന പരിപ്രേക്ഷ്യത്തെ എത്രമാത്രം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് കേരള വികസന രേഖ ചര്‍ച്ച ചെയ്യുന്നു. വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടക്കുന്ന ചര്‍ച്ച സംഗമത്തില്‍ സി പി എം സെക്രെറ്ററിയേറ്റ് അംഗം പി രാജീവ്, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പഴംകുളം മധു, കെ ടി എ മുനീര്‍, സൈനുദ്ധീന്‍ കൊടുങ്ങല്ലൂര്‍, എ എം സജിത്, നിസാര്‍ കാട്ടില്‍, സയ്യിദ് ഹബീബ് അല്‍ ബുഖാരി, ബഷീര്‍ എറണാകുളം തുടങ്ങിയവര്‍ സംബന്ധിക്കും.

Most Popular