Saturday, June 19, 2021
Home Newsfeed അനുമതി നിഷേധിച്ചു; സൗദി എയർ ലൈൻസിന്റെ കൊച്ചി വിമാനം മുടങ്ങി

അനുമതി നിഷേധിച്ചു; സൗദി എയർ ലൈൻസിന്റെ കൊച്ചി വിമാനം മുടങ്ങി

റിയാദ്: ജിദ്ദയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ ലൈന്‍സിന്റെ കൊച്ചി വിമാനത്തിന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം മുടങ്ങി. ഇന്ന് പുലര്‍ച്ചെ 12.20 ന് പുറപ്പെടേണ്ട ചാര്‍ട്ടേഡ് വിമാനത്തിനാണ്് യാതൊരു മുന്നറിയിപ്പുമില്ലാതെ ഡി.ജി.സി.എയുടെ ഭാഗത്ത് നിന്നും അനുമതി നിഷേധിച്ചത്. ഈ മടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാര്‍. കൃത്യമായ കാരണം അറിയിക്കാതെ വിമാനത്തിന് ഡി.ജി.സി.എ അനുമതി നിഷേധിച്ചത് ദുരൂഹമാണെന്ന് യാത്രക്കാര്‍ ആരോപിച്ചു.

അതേസമയം ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇതോടെ പ്രയാസത്തിലായി. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓരോരുത്തര്‍ക്കും അയ്യായിരത്തിലധികം രൂപ ചെലവാക്കി എടുത്ത പി.സി.ആര്‍ കോവിഡ് പരിശോധന നെഗറ്റീവ് റിപ്പോര്‍ട്ടും ഇതോടെ ഉപോയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായി. പലരും വിവിധ നഗരങ്ങളില്‍ നിന്നും കിലോമീറ്ററുകളോളം റോഡ് യാത്ര ചെയ്ത് ജിദ്ദ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഈ വിവരം അറിഞ്ഞത്.

Most Popular