Thursday, August 5, 2021
Home Newsfeed സൗദിയിൽ വ്യത്യസ്ത വാക്സീനുകൾ എടുക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി

സൗദിയിൽ വ്യത്യസ്ത വാക്സീനുകൾ എടുക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി

റിയാദ്: സൗദിയിൽ വ്യത്യസ്ത വാക്സീനുകൾ എടുക്കുന്നതിനു ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. ആദ്യ ഡോസ് എടുത്ത വാക്സീൻ തന്നെ രണ്ടാമത്തെ ഡോസ് എടുക്കണമെന്ന് നിർബന്ധമില്ലെന്നും വ്യക്തമാക്കി. ഇതേ വാക്സീൻ തന്നെ വേണമെന്നുള്ളവർക്ക് ഇവ ലഭ്യമാകുന്ന സ്ഥലത്തുനിന്ന് എടുക്കാനും അനുമതി നൽകിയിട്ടുണ്ട്.
അസ്ട്രാ സെനക ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസായി ഫൈസറാണ് ഇപ്പോൾ നൽകിവരുന്നത്.

വ്യത്യസ്ത വാക്സീൻ സ്വീകരിക്കുന്നത് പ്രതിരോധ ശേഷി കൂട്ടുമെന്ന് ഓക്സഫഡ് സർവകലാശാല നടത്തിയ കോം കോവ് പഠന റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് സൗദി അംഗീകാരം നൽകിയിരിക്കുന്നത്. അതേസമയം ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്ന് സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച 2 ഡോസ് വാക്സീൻ എടുത്തുവരുന്നവർക്ക് ക്വാറന്റീൻ വേണ്ടെന്നും വ്യക്തമാക്കുന്നു‌.

Most Popular