Tuesday, June 15, 2021
Home Gulf Saudi Arabia സൗദിയില്‍ പെട്രോള്‍ വില കുത്തനെ കുറച്ചു

സൗദിയില്‍ പെട്രോള്‍ വില കുത്തനെ കുറച്ചു

റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ കുറച്ചു. പ്രീമിയം പെട്രോള്‍ ആയ 95 ഇനത്തിന് 82 ഹലാലയും സാധാരണ പെട്രോളിന് (91) വില ലിറ്ററിന് 67 ഹലാലയും ആയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ 95 ഇനത്തിന് 1.47 റിയാലും 91 ഇനത്തിന് 1.31 റിയലുമായിരുന്നു വില.

പുതുക്കിയ വില മേയ് 11 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി സൗദി അറാംകോയെ ഉദ്ധരിച്ചു കൊണ്ട് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സമീപകാലത്ത് രണ്ടു തവണയായി സൗദിയില്‍ വര്‍ധിപ്പിച്ചിരുന്ന പെട്രോള്‍ വിലയേക്കാള്‍ താഴ്ന്ന വിലയിലേക്കാണ് സൗദി അറാംകോ പെട്രോള്‍ വില കുറച്ചിരിക്കുന്നത്.

petrol price reduced in saudi

Most Popular