Tuesday, June 22, 2021
Home Newsfeed സൗദിയിൽ വാഹനത്തിൽ ഇന്ധനം നിറയ്‍ക്കുന്നതിനിടെ പെട്രോൾ പമ്പിൽ തീപ്പിടുത്തം; അപകടത്തിന് വഴിയൊരുക്കിയത് കാറുടമയുടെ കയ്യിലുണ്ടായിരുന്ന സിഗരറ്റ്

സൗദിയിൽ വാഹനത്തിൽ ഇന്ധനം നിറയ്‍ക്കുന്നതിനിടെ പെട്രോൾ പമ്പിൽ തീപ്പിടുത്തം; അപകടത്തിന് വഴിയൊരുക്കിയത് കാറുടമയുടെ കയ്യിലുണ്ടായിരുന്ന സിഗരറ്റ്

റിയാദ്: സൗദി അറേബ്യയിലെ ഉനൈസ ഗവർണറേറ്റിലാണ് സംഭവം. ഇന്ധനം നിറയ്‍ക്കുന്നതിനിടെ പെട്രോൾ പമ്ബിൽ തീപ്പിടുത്തം. കാറുടമയുടെ കൈയിൽ നിന്ന് സിഗിരറ്റ് നിലത്തുവീണതാണ് അപകടത്തിന് കാരണം. പമ്ബ് ജീവനക്കാരന്റെ ശരീരത്തിലും തീപടർന്നു.

ഇന്ധനം നിറയ്‍ക്കുന്നതിനിടെ പെട്രോൾ പമ്ബ് ജീവനക്കാരൻ കാർ ഉടമയോട് സംസാരിക്കുന്നത് വിഡിയോയിൽ കാണാം. ഇതിനിടെ ഡോർ തുറന്നപ്പോൾ സിഗിരറ്റ് കൈയിൽ നിന്ന് നിലത്തുവീഴുന്നതും ഇയാൾ അത് എടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
പരിഭ്രാന്തനായ പമ്ബ് ജീവനക്കാരൻ ഇന്ധനം നിറയ്ക്കുന്ന നോസിൽ കാറിൽ നിന്ന് വലിച്ചെടുത്തതോടെ പെട്രോൾ നിലത്തുവീണു.

ജീവനക്കാരന്റെ വസ്ത്രത്തിലും തീപടർന്നതും ഇയാൾ നിലത്ത് കിടന്നുരുളുന്നതും വീഡിയോയിൽ കാണാം. വാഹനത്തിന്റെ ഡോർ തുടർന്ന് ഡ്രൈവറും ഇറങ്ങിയോടി. പമ്ബിൽ പുകവലിക്കരുതെന്ന സുരക്ഷാ നിർദേശം കാറുടമ പാലിക്കാഞ്ഞതാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് അൽ ഖസീം സിവിൽ ഡിഫൻസ് മീഡിയ വക്താവ് പറഞ്ഞു. ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.

Most Popular