Wednesday, June 23, 2021
Home Gulf Saudi Arabia നാട്ടിലേക്കു മടങ്ങാന്‍ കാത്തിരുന്ന ഗര്‍ഭിണി സൗദിയില്‍ മരിച്ചു

നാട്ടിലേക്കു മടങ്ങാന്‍ കാത്തിരുന്ന ഗര്‍ഭിണി സൗദിയില്‍ മരിച്ചു

ജിദ്ദ: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ കാത്തിരുന്ന ഗര്‍ഭിണിയായ മലയാളി യുവതി മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ജാസിറ അനസ്(27) ആണ് ജിദ്ദയില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. എന്നാല്‍, ഇവര്‍ നാട്ടിലേക്കു മടങ്ങുന്നതിന് ഇന്ത്യന്‍ എംബസിയില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.

Most Popular